ഇന്‍കം ടാക്സ് ചട്ടങ്ങള്‍ പ്രകാരം എല്ലാ വരുമാനക്കാരും തങ്ങളുടെ നടപ്പ് സാമ്പത്തിക വര്‍ഷത്തെ (ഏപ്രില്‍ 1 - 2010 മുതല്‍ മാര്‍ച്ച് 2011 വരെ ) വരുമാനം മുന്‍കൂര്‍ കണക്കാക്കി , ടാക്സ് സേവിഗ് നിക്ഷേപങ്ങളുടേയും മറ്റും കണക്കെടുത്ത് ഇന്‍കം ടാക്സ് നല്‍കേണ്ട പരിധിക്ക് മുകളില്‍ വന്നാല്‍ TDS ( ഉല്‍ഭവത്തില്‍ നിന്നും നികുതി പിരിക്കല്‍ ) പ്രവര്‍ത്തനം നടത്തേണ്ടതാണ് . അത് പ്രകാരം ശമ്പള വരുമാനക്കാരന്‍ തന്റെ നടപ്പുവര്‍ഷത്തെ 2011 മാര്‍ച്ച് വരെ യുള്ള ശമ്പളം ഊഹിച്ച് കണക്കാക്കി നികുതി ഇളവിനുള്ള ,നിക്ഷേപങ്ങളും മറ്റും തട്ടിക്കിഴിച്ച് ഒരു വര്‍ഷത്തെ നികുതി കണക്കാക്കി 12 മാസ തവണകളാക്കി തങ്ങളുടെ ശമ്പളത്തില്‍ നിന്നും മാസംതോറും കുറക്കാന്‍ ശമ്പള ദാതാവിനോട് അപേക്ഷിക്കേണ്ടതുണ്ട് . ഈ നികുതി മാസ തവണകളാക്കി കണക്കാക്കാന്‍ ഈ എക്സല്‍ പേക്കേജ് സഹായിക്കുന്നു.
No comments:
Post a Comment