Saturday, March 20, 2010

14.ഉദ്യോഗസ്ഥര്‍ ഈമാസം രണ്ട് ആദായ നികുതി നല്‍കണം!!

ഉദ്യോഗസ്ഥര്‍ ഈമാസം രണ്ട് ആദായ നികുതി നല്‍കണം!!
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏപ്രിലില്‍ ലഭിക്കേണ്ട ശമ്പളം മാര്‍ച്ചിലെ ശമ്പളം ഈസ്റ്റര്‍ പ്രമാണിച്ച് ഈ മാസം 22,23,24, തിയ്യതികളില്‍ മുന്‍‌കൂര്‍ കൊടുക്കുമെന്ന സര്‍ക്കാര്‍ തീരുമാനമനുസരിച്ച് ആദായ നികുതി നല്‍കുന്ന ജീവനക്കാര്‍ ഒരു മാസത്തെ ആദായ നികുതി ഈ മാസം തന്നെ അടക്കേണ്ടതായി വരും .
ഈ മാസം 31 നു മുമ്പാണ് ജീവനക്കാര്‍ സാമ്പത്തിക വര്‍ഷത്തെ ആദായനികുതി പൂര്‍ണ്ണമായി അടക്കേണ്ടത് . ഈ മാസം വാങ്ങുന്ന ശമ്പളത്തിന്റേത് അടക്കമുള്ള നികുതിയാണ് ഇപ്രകാ‍രം നല്‍കുന്നത്. ഈ മാ‍സം രണ്ട് ശമ്പളം വാങ്ങുന്നതിനാല്‍ 13 മാസത്തെ ആദായനികുതി 31നു മുന്‍പ് അടക്കണം.
എന്നാല്‍ മുനു‌കൂര്‍ ശമ്പളം പറ്റാതെ അടുത്തമാസം വരെ കാത്തിരുന്നാല്‍ ആദായ നികുതി അടക്കേണ്ടതില്ല .

No comments: